റിച്ചിംഗ് ഹാന്‍ഡിന്റെ കിടാരി വിതരണം 26 ന്
ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ചിംഗ് ഹാന്‍ഡിന്റെ കിടാരി വിതരണം 26 ന് തൃശ്ശിലേരിയില്‍ നടക്കും. പ്രളയബാധിതര്‍ക്ക് കൈതാങ്ങായി നടത്തുന്ന ഏഴാമത് കിടാരി വിതരണം തൃശ്ശിലേരി ക്ഷീരസംഘത്തിന് സമീപം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.26 ന് വൈകുന്നേരം 4.30 ന് നടക്കുന്ന കിടാരി വിതരണം സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാദേവി തുടങ്ങിയവര്‍ സംബദ്ധിക്കും. പ്രളയദുരിതത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനകം റിച്ചിംഗ്ഡ് ഹാന്‍ഡ് ചെയ്തു കഴിഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.ഹാരീസ്, വി.വി.രാമകൃഷ്ണന്‍, പോള്‍ കെ വര്‍ഗ്ഗീസ്, സൂസണ്‍ പോള്‍, ലിവിന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.