ഇരുമുന്നണികള്‍ക്കും ചങ്കിടപ്പേറ്റി ബത്തേരി നഗരസഭയില്‍ നാളെ അവിശ്വാസ പ്രമേയചര്‍ച്ചയും വോട്ടെടുപ്പും.ഇരുമുന്നണികളും ബി.ജെ.പിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.നാളെ രാവിലെ 9 മണി മുതലാണ് അവിശ്വാസ പ്രമേയ നടപടികള്‍ ആംഭിക്കുക.എല്‍.ഡി.എഫിനും-യു.ഡി.എഫിനും 17 വീതവും ബി.ജെ.പിക്ക് ഒരംഗവുമള്ള നഗരസഭയിലാണ് എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെയാണ് നാളെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.ചെയര്‍മാനെതിരെ രാവിലെയും വൈസ് ചെയര്‍പേഴ്സനെതിരെ ഉച്ചക്കുശേഷവുമാണ് പ്രമേയത്തിന്‍മേല്‍ ചര്‍ച്ചനടക്കുക..ഇരുപക്ഷത്തിനും പതിനേഴ് അംഗങ്ങള്‍ വീതമുള്ളതിനാല്‍ ഒരംഗമുള്ള ബി.ജെ.പിയുടെ നിലപാടായിരിക്കും നിര്‍ണ്ണായകം.ഈ അംഗം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ഈ സാഹചര്യത്തില്‍ അവസാന മണിക്കൂറിലും അവിശ്വാസം വിജയിക്കുമോ പരാജയപെടുമോ എന്ന് വ്യക്തമല്ല. അവിശ്വാസം വിജയിപ്പിക്കാന്‍ യു.ഡി.എഫും പരാജപെടുത്താന്‍ എല്‍.ഡി.എഫും അണിയറനീക്കങ്ങള്‍ ശക്തമായിതന്നെ നടത്തുന്നുണ്ട്
Sign in
Sign in
Recover your password.
A password will be e-mailed to you.