പുല്‍പ്പള്ളി എസ്.എന്‍.ഡി.പി ആര്‍ട്സ് & സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോളേജ് കവാടം ഉപരോധിച്ചു. കോളേജിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക വിശ്രമ മുറി നിര്‍മ്മിച്ചു നല്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്. സമരത്തിന് എല്‍ദോസ് മത്തായി, അമല്‍ തങ്കച്ചന്‍, സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എന്നാല്‍ സമരം കോളേജിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ചില സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പ്രിന്‍സിപ്പാള്‍ സി.വിനോദ്കുമാര്‍, പ്രോഫ.പി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.