കേരള സാഹിത്യ അക്കാദമി ആദരിക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തകരില്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്ററും
കേരള സാഹിത്യ അക്കാദമി ആദരിക്കുന്ന ആറ് മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകരില്‍ വയനാട്ടില്‍നിന്നും മംഗലശ്ശേരി മാധവന്‍ മാസ്റ്ററും. ഈ മാസം പത്താം തീയതി ഉച്ചയ്ക്ക് 2 മണിക്ക് തൃശൂര്‍ അക്കാദമി അങ്കണത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ആദരം ഏറ്റുവാങ്ങും. ദേശീയ പുസ്തകോത്സവം ആയി ബന്ധപ്പെട്ടാണ് ആദരിക്കുന്നത്. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനും, പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമാണ് ഇദ്ദേഹം.