ജില്ലാ പഞ്ചായത്തിന്റെ ജീവകാരുണ്യ സംരഭമായ ജീവനം പദ്ധതിയുടെ ജില്ലാതല കമ്മറ്റി രൂപീകരണം ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കമ്മറ്റിയില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ധനകാര്യ സ്ഥാപന പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍, ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിവര്‍ അംഗങ്ങളാണ്. ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ കമ്മിറ്റി ഫെബ്രുവരി 15നകം രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കിഡ്നി രോഗികളുടെയും വിവരശേഖരണം നടത്തുന്നതിന് സര്‍വ്വേ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. മുപ്പത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും എഴുപത് ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്തി ഒരു കോടി രൂപയുടെ പദ്ധതിയാണ് ജില്ലയില്‍ നടപ്പാക്കുക. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം.നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.