സ്വീഡന്‍ വിദ്യാര്‍ത്ഥി സംഘം നാട്ടിലേക്ക് മടങ്ങി

0

ഇന്ത്യന്‍ ജനതയേയും സംസ്‌ക്കാരത്തേയും,സാമൂഹ്യ അവസ്ഥയെയും അടുത്തറിഞ്ഞ സ്വീഡന്‍ വിദ്യാര്‍ത്ഥി സംഘം വയനാട്ടിലെ ഒരു മാസത്തെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള ഗ്ലോബല്‍ കോളേജിലെ 20ലധികം വരുന്ന അപ്പര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെ ഒന്നാംഘട്ട പഠനം പൂര്‍ത്തിയാക്കിയത്.ഇത്തവണ ജില്ലയിലെ തൃക്കൈപ്പറ്റ ഗ്രാമമാണ് അവര്‍
പഠനമുറിയായി തിരഞ്ഞെടുത്തത്.ഇത്തവണ ജില്ലയിലെ തൃക്കൈപ്പറ്റ ഗ്രാമമാണ് അവര്‍ പഠനമുറിയായി തിരഞ്ഞെടുത്തത്. തനത് ഭക്ഷണശീലവും, ജീവിതരീതിയും ഒരു പരിധിവരെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജനാധിപത്യ ആശയങ്ങള്‍
മനസ്സിലാക്കിയും തൊഴിലിടങ്ങളില്‍ സന്ദര്‍ശിച്ചും തൊഴിലാളികളുടെ ജീവിതാവസ്ഥ മനസ്സിലാക്കിയും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ആശയവിനിമയം നടത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഗ്ലോബല്‍ കോളേജ് പ്രതിനിധികള്‍ എത്താറുണ്ടെങ്കിലുംമഹാപ്രളയത്തിന് ശേഷമുള്ള അതിജീവനവും പുനരധിവാസവും കേരളത്തില്‍നടക്കുന്നതെങ്ങനെയെന്നും സാമൂഹ്യജീവിതതതിലുണ്ടായ മാറ്റവും അടുത്തറിയാനുംഈ വര്‍ഷത്തെ സന്ദര്‍ശനംകൊണ്ട് സാധിച്ചുവെന്നും അധ്യാപികയും ടീം ലീഡറുമായലോട്ട, ഫ്രീഗണ്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!