ബൈക്ക് യാത്രയ്ക്കിടെ റോഡില്‍ ആനയെ കണ്ട് ഭയന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്. പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വെളുകൊല്ലി ഊരിലെ സി.ആര്‍. അജേഷ് (27)നാണ് പരിക്കേറ്റത്. രാവിലെ ഏഴു മണിയോടെയാണ് അപകടം. വെളുകൊല്ലിയില്‍ നിന്നും പാക്കം-കുറുവാ റോഡിലൂടെ വരുന്നതിനിടെയാണ് റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്ന ആനയുടെ മുന്നിലകപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബൈക്ക് ആനയുടെ മുന്നിലേക്ക് മറിഞ്ഞുവീണു. അജേഷ് തിരിച്ച് വെളുകൊല്ലി ഭാഗത്തേക്ക് ഓടിരക്ഷപെട്ടു. അജേഷിന്റെ രണ്ട് കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.