മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ട് യുവാക്കള്‍ മുത്തങ്ങ എക്സൈസ്് ചെക്ക് പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷാന്‍ അബൂബക്കര്‍ (29), മിസ്ഫര്‍ സാലിഹ്(32) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ വരുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരെയും മെത്താഫിറ്റാമിനുമായി പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെസന്തോഷിന്റെ നേതൃത്വത്തില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ എ.എസ്്് അനീഷ്, പി. ആര്‍ വിനോദ്, സിവില്‍ എക്സൈസ് ഓഫീസറായ എം.എം ബിനു എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.