മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ മേപ്പാടി ചൂരല്‍മല റോഡില്‍ പുനസ്ഥാപിച്ചു. ബാങ്കിന്റെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്് കെ ബാബു നിര്‍വഹിച്ചു. ബാങ്ക് പ്രവര്‍ത്തനം കല്‍പ്പറ്റയിലേക്ക് മാറ്റിയതോടെ ബാങ്കിടപാടുകാര്‍ ദുരിതത്തിലായ വാര്‍ത്ത വയനാട് വിഷന്‍ പുറത്ത് വിട്ടിരുന്നു.ഇതിന് പിന്നാലെയാണ് 1,500 ഓളം ആളുകള്‍ ആശ്രയിച്ചിരുന്ന ഈ ബാങ്ക്പുനസ്ഥാപിച്ചത്.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഭാഗികമായ തകര്‍ന്ന ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്ക് പ്രവര്‍ത്തനം കല്‍പ്പറ്റ ശാഖയിലേക്ക് മാറ്റിയത് ബാങ്കിടപാടുകാര്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ചുരല്‍മല ബാങ്കില്‍ മാത്രം 1500 ധികം ആളുകള്‍ക്ക് ഇടപാടുകള്‍ ഉണ്ടെന്നാണ് കണക്ക്. ദുരന്തത്തെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരന്തബാധിതര്‍ക്ക് സൗകര്യമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഗ്രാമീണ ബാങ്ക് മാത്രം ബാങ്ക് ജീവനക്കാരുടെ സൗകര്യം നോക്കി കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ദുരന്തത്തിനിരിയായവര്‍ ഇടപാടുകള്‍ നടത്താനിപ്പോള്‍ കല്‍പ്പറ്റയില്‍ വരേണ്ട സാഹചര്യത്തില്‍ അടിയന്തരമായി ബാങ്കിന്റെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയം ശ്രദ്ധയില്‍പ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് സംഷാദ് മരയ്ക്കാര്‍ ജില്ലാ കളക്ടറെയും, ലീഡ് ബാങ്ക് മാനേജറെയും നേരില്‍കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് ബാങ്ക് പ്രവര്‍ത്തനം മേപ്പാടി ചൂരല്‍മല റോഡിലെക്ക് മാറ്റിയത്.