കോളേരി യു പി സ്‌കൂള്‍ റോഡില്‍ പുളിക്കല്‍ക്കുന്ന്,പുളിക്കല്‍ മോഹനന്റെ വീടിന് സമീപം ഷെഡില്‍ അടുക്കി വെച്ചിരുന്ന വൈക്കോല്‍ ശേഖരത്തിനാണ് ഇന്ന് രാവിലെ 3 മണിയോടെ തീപിടിച്ചത്. 140 ഓളം മെഷീന്റോള്‍ വൈക്കോല്‍ കത്തിനശിച്ചു. ഇതിന് സമീപമുള്ള വീടിന്റെ ജനാലക്കും തീ പടര്‍ന്നു. ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല . എകദേശം 40000 രൂപയുടെ നഷ്ട്ടം ഉണ്ടായതായി ക്ഷീര കര്‍ഷകനായ മോഹനന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.