ജില്ലയില്‍ നിന്ന് നാലമ്പല യാത്രാസര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഈമാസം 16 മുതലാണ് മൂന്ന് ഡിപ്പോകളില്‍ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കുക. കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് നാലമ്പല യാത്ര. ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് നാലമ്പല യാത്ര നടത്തുന്നത്. ക്ഷേത്രദര്‍ശനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ അതാത് ഡിപ്പോകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.
മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നീ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് നാലമ്പല യാത്രകള്‍ ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീ ശത്രുഘന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തിരികെ എത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സി സജ്ജീകരിച്ചിരിക്കുന്നത്.