റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

0

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ റേഷന്‍ വ്യാപാരികളുടെ രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങും. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിക്കും.

സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്. രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

 

Leave A Reply

Your email address will not be published.

error: Content is protected !!