മാനന്തവാടി എം എല്‍ എ ഒ.ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. വയനാട്ടില്‍ നിന്ന് സിപിഎം ന്റെ ആദ്യ മന്ത്രിയും പട്ടികവര്‍ഗവിഭാഗത്തില്‍ നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്ന രണ്ടാമത്തെ മന്ത്രിയുമാണ് ഒ ആര്‍ കേളു. മുന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച ഒഴിവിലാണ് കേളു മന്ത്രി സഭയിലേക്ക് എത്തിയത്.
വയനാട്ടില്‍ നിന്നുള്ള എംഎല്‍.എ എന്നതും സിപിഎം സംസ്ഥാന സമിതി അംഗം എന്നതും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിര്‍ണായകമായി. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് രണ്ട് തവണയും ഒ.ആര്‍ കേളു നിയമസഭയില്‍ എത്തിയത്. നിലവില്‍ ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗവും എസ്സി എസ്ടി നിയമസഭാ സമിതി ചെയര്‍മാനുമാണ്. 2011 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ശേഷം പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുന്നത്.