കേണിച്ചിറ എടക്കാട് വയലില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉച്ചക്ക് 12 മണിയോടെവയലില്‍ കൃഷി പണി എടുത്തുകൊണ്ടിരിക്കുന്ന കര്‍ഷകനാണ് കടുവയെ കണ്ടത.് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
പ്രദേശത്ത് സ്വകാര്യ റിസോര്‍ട്ട് ഉടമകളുടെ സ്ഥലം കാട് കയറി മൂടി കിടക്കുന്നത് വെട്ടി നീക്കാന്‍ നടപടിയില്ലാത്തതാണ് വന്യമൃഗങ്ങള്‍ ഇവിടെ തമ്പടിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. അണ്ണാംവയല്‍ സതീഷ് എന്ന കര്‍ഷകനെ കണ്ടതോടെ കടുവ തൊട്ടടുത്ത
തോട്ടത്തിലേക്ക് കയറി. സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ മണികണ്ഠന്റെനേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ച് പരിശോധന നടത്തിയെങ്കിലും കടുവയെകണ്ടെത്താന്‍ കഴിഞ്ഞില്ല .