അവിയല്‍

0

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞത് (വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍, കാരറ്റ് )
പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
തിരുമ്മിയ തേങ്ങ – അരക്കപ്പ്
ജീരകം – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – നാല്
കറിവേപ്പില – ഒരു തണ്ട്

പുളിക്കുവേണ്ടി – (പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ക്കാം)
വെളിച്ചെണ്ണ – രണ്ടു ടീസ്പൂണ്‍
ഉപ്പ് – ആവശ്യതിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്ബോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ( തിര ുമിയ തേങ്ങ, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി ഇവ തരു തരുപ്പായി അരച്ചെടുക്കുക) ചേര്‍ക്കുക . തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക. അവിയല്‍ റെഡി.

Leave A Reply

Your email address will not be published.

error: Content is protected !!