അരിവാള്‍ രോഗിയായ യുവതി മരിച്ചു: ചികിത്സ ലഭിച്ചില്ലെന്ന് പരാതി
വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ അരിവാള്‍ രോഗിയായ യുവതി മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട കട്ടയാട് എടത്തില്‍ കോളനിയിലെ സുരേഷിന്റെ ഭാര്യ സിന്ധു (23) ആണ് മരിച്ചത്. അരിവാള്‍ രോഗിയായ സിന്ധുവിനെ ശനിയാഴ്ച രാവിലെയാണ് വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടന്‍ സിന്ധുവിന്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരോട് കാര്യം പറഞ്ഞെങ്കിലും നേഴ്‌സുമാര്‍ ഗീതയോട് തട്ടിക്കയറുകയാണ് ചെയ്തത് ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു പിന്നീട് അവശതയിലായതിനെത്തുടര്‍ന്നാണ് ഡോക്ടര്‍ എത്തിയത് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരിച്ച രോഗിയെ തങ്ങളെ സമാധാനിപ്പിക്കാന്‍ ആയി ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറഞ്ഞു ഉച്ച കഴിയുന്നതുവരെ സിന്ധുവിനെ വലിയ അവശതകള്‍ ഒന്നുമുണ്ടായിരുന്നില്ല രാത്രിയോടെ അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാന്‍ നേഴ്‌സുമാരോട് പറഞ്ഞത് എന്നാല്‍ മരുന്നല്ല ഭക്ഷണമാണ് വേണ്ടതെന്ന് പറഞ്ഞ് നേഴ്‌സുമാര്‍ ഭക്ഷണപാത്രം സിന്ധുവിന്റെ മടിയില്‍ വച്ചുകൊടുത്തുവെന്നും ഇവര്‍ പറഞ്ഞു 9 മണിയോടെ യാണ് സിന്ധു മരിച്ചത്. സിന്ധുവിന്റെ മരണശേഷം നേഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് കാണാതായി എന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.