സുഗന്ധഗിരി മരംമുറി കേസില്‍ വീഴ്ച

0

സുഗന്ധഗിരി മരംമുറി കേസില്‍ വാച്ചര്‍ മുതല്‍ ഡിഎഫ്ഒ വരെ ഉള്ളവര്‍ക്ക് വീഴ്ച സംഭവിച്ചെന്ന്് മന്ത്രി എ.കെശശീന്ദ്രന്‍. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. ആവശ്യമെങ്കില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവുനല്‍കും. എപിസിസിഎഫ് ഡോ എല്‍ ചന്ദ്രശേഖറിന്റെപ്രത്യേകാന്വേഷണറിപ്പോര്‍ട്ട് വനംവകുപ്പിന് സമര്‍പ്പിച്ചു. വനംകൊള്ളക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും മതിയായ പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായി വിവരം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ എന്ന് സംശയമെന്നും മന്ത്രി എകെ ശശീന്ദ്രന്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!