വികസന നിലപാടില്‍ പിണറായി സര്‍ക്കാരിന് നൂറ് മേനി; അഡ്വ: എ.ജെ.ജോസഫ്
ജനപക്ഷ വികസന നിലപാടില്‍ പിണറായി സര്‍ക്കാരിന് നൂറ് മേനിയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: എ.ജെ.ജോസഫ്.ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ നടന്ന കര്‍ഷക പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കര്‍ഷകന്റെ നടുവൊടികുന്ന നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത് കര്‍ഷക താല്പര്യമല്ല മറിച്ച് കോര്‍പ്പറേറ്റ് വല്‍ക്കരണമാണ് മോദിയുടെ ലക്ഷ്യം. ജനപക്ഷ വികസന നിലപാടില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിന് നൂറ് മേനിയാണ് കര്‍ഷക താല്പര്യങ്ങളും വികസന കാഴ്ചപാടുകളുമാണ് പിണറായി സര്‍ക്കാരിന്റെതെന്നും അഡ്വ: എ.ജെ.ജോസഫ് പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.എ.ആന്റണി അദ്ധ്യക്ഷത വഹിച്ചു.വില്‍സണ്‍ നെടും കൊമ്പില്‍, അഡ്വ: ജോര്‍ജ്.വാത്തുപറമ്പില്‍, എം.പി.പീറ്റര്‍, കെ.എ.ജോസഫ്, വി.എം.ജോസ്, എബി പൂ കൊമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.