വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വയനാടിന്റെ ദേശീയ ഉത്സവം വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ വൈകുന്നേരം പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വാളെഴുന്നള്ളത്തും, താലപ്പൊലിയും നടക്കും. 14 മുതല്‍ താഴെ കാവിലെ സ്റ്റേജില്‍ വിവിധ കലാപരിപാടികള്‍ നടക്കും, 20ന് കൊടിയേറ്റം. 23ന് ചേരങ്കോട്ട് ഇല്ലത്തേക്ക് ഒപ്പനക്ക് പോകും.24ന് ഒപ്പന തിരിച്ചെത്തും. തുടര്‍ന്ന് താഴെക്കാവില്‍ സാംസ്‌ക്കാരിക സമ്മേളനവും ആദരിക്കല്‍ ചടങ്ങും നടക്കും, 27 ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് അടിയറ എഴുന്നെള്ളത്ത്, ഒപ്പന ദര്‍ശനം, കോലം കൊറ, ആകാശ വിസ്മയം എന്നിവ ഉണ്ടാകും, പതിനായിരങ്ങള്‍ പങ്കെടുക്കുന്ന മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു