മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരം:ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ്
ജീവകാരുണ്യ മേഖലയില്‍ മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ്.പ്രസ് ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പ്രസ് ക്ലബ് പ്രസിഡണ്ട് അരുണ്‍ വിന്‍സെന്റ് അധ്യക്ഷനായിരുന്നു.ഭവന പദ്ധതി പ്രകാരം ബത്തേരി ശ്രേയസ് 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും 250 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കുകയാണ് ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു. മമ്മൂട്ടി സഖാഫി, ഇഖ്ബാല്‍ കണ്ണാടി, എ.നിസാര്‍, ആബിദ് കക്കാടന്‍, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് തലപ്പുഴ, ബിജു കിഴക്കേടം, അബ്ദുള്ള പള്ളിയാല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, അബ്ദുല്‍ ലത്തീഫ് പടയന്‍, വി.ഒ.വിജയകുമാര്‍, റെനീഷ് ആര്യപ്പള്ളി, എന്നിവര്‍ സംബന്ധിച്ചു.