കടുവയെ കൂടുവെച്ചു പിടിക്കൂടാന്‍ തീരുമാനമായി

0

പുല്‍പ്പള്ളി മരക്കടവ് പ്രദേശത്ത് ജനങ്ങള്‍ക്ക് ഭീഷണിയായ കടുവയെ കൂടു സ്ഥാപിച്ച് പിടി കുടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരക്കടവില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റുന്നതിനും കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൂടു സ്ഥാപിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് സി.സി.എഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനും വനം മന്ത്രിയെ നേരില്‍ കണ്ട് കൂടു സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ചുമതലപ്പെടുത്തി. 200 ഓളം കര്‍ഷകരാണ് യോഗത്തില്‍ പങ്കെടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഗിരിജ കൃഷ്ണന്‍ ചെയര്‍മാനായും ചെതലയം റേയ്ഞ്ചര്‍ വി.രതീശന്‍ കണ്‍വീനറായും കമ്മിറ്റിയെ തെരഞ്ഞെടുത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍ ഒ.ആര്‍.രഘു ജോര്‍ജ് തട്ടാംപറമ്പില്‍ ജോസഫ് പെരുവേലി ജോസ് നെല്ലേടം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!