ചെതലയത്തെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള നെല്ലിപ്പറ്റ പണിയ കോളനിയിലെ വിപിന്‍ (8) ആണ് പനിയെ തുടര്‍ന്ന് മരിച്ചത്.ചെള്ള് പനിയാണന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.ദിവസങ്ങളായി വിപിന് പനിയുണ്ടായിരുന്നു.തുടക്കത്തില്‍ ചെതലയം പി.എച്ച്.സി യിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും ചികിത്സ നല്‍കിയിരുന്നു.ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ 4 മണിയോടെ വിപിന്‍ മരിച്ചത്.സംഭവമറിഞ്ഞ് സ്ഥലത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.അതേ സമയം എന്ത് പനിയാണന്ന് സ്ഥിരീകരിക്കാത്തത് പ്രദേശവാസികളില്‍ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് പ്രതിരോധ മരുന്നുകള്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.മരിച്ച വിപിന്‍ ചേനാട് ഗവ.ഹൈസ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.