ഇ. ശ്രീധരന്‍ മാസ്റ്റര്‍ സ്മാരക സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

0

ഇ ശ്രീധരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിന് 2023 – 2024 വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഗണിതം, സംഗീതം എന്നീ മേഖലകളില്‍ മികവു പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിലും ശ്രീധരന്‍ മാസ്റ്റര്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കാവുംമന്ദം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.

ഗണിതത്തിലും സംഗീതത്തിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പതിനായിരം രൂപയുടെ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ഗണിത സ്‌കോളര്‍ഷിപ്പിനായി 10-ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സംഗീത സ്‌കോളര്‍ഷിപ്പിനായി 8 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആണ് അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യത.

വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മറ്റ് വിഷമാവസ്ഥകള്‍ ഉണ്ടെങ്കില്‍ അവയും ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നതാണ്.

ഇതോടൊപ്പം ചേര്‍ക്കുന്ന ഗൂഗിള്‍ ഫോമില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

ഗണിതം അപേക്ഷ ഫോം
https://forms.gle/HDgPDdTRjHvZjDNVA

സംഗീതം അപേക്ഷ ഫോം

https://forms.gle/VE4b8L9ChhZ6tgnB9

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി:
2024 മാര്‍ച്ച് 12 വരെ നീട്ടിയിരിക്കുന്നു ..

വിവരങ്ങള്‍ക്ക് ആധാരമായ രേഖകള്‍ കൈവശമുണ്ടായിരിക്കേണ്ടതും പിന്നീട് ആവശ്യപ്പെടുന്ന പക്ഷം പരിശോധനക്കായി പകര്‍പ്പ് കൈമാറേണ്ടതുമാണ്.

മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫെയ്‌സ് ബുക്ക് പേജ് പരിശോധിക്കുക :

https://www.facebook.com/share/p/oNG8MAqw3zBXiW5z/?mibextid=I6gGtw

സംശയങ്ങളുണ്ടെങ്കില്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

– ശ്രീധരന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍

ഫോണ്‍ നമ്പര്‍: 85478 18063(വാട്‌സാപ് )

ഇമെയില്‍: SreedharanMasterFoundation@gmail.com

Leave A Reply

Your email address will not be published.

error: Content is protected !!