പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡ് കായക്കുന്ന് – പാറപ്പുറം – അയനിമല പാതിരിയമ്പം റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തതില്‍ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.രാവിലെ 10 മണി മുതലാണ് നാട്ടുകാര്‍ പഞ്ചായത്തിനെതിരെയും വാര്‍ഡ് മെമ്പര്‍ക്കെതിരേയും പ്രതിഷേധവുമായി എത്തിയത് .
വര്‍ഷങ്ങളായി ഈ ഗ്രാമീണ റോഡിനോട് പഞ്ചായത്ത് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപയോഗിക്കുന്ന 50 ഓളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് .റോഡില്‍ ഒരു വാഹനത്തിന് പോലും കടന്ന് പോകാന്‍ പറ്റാത്ത വിധമാണ് തകര്‍ന്ന് കിടക്കുന്നത്.ടാറിംങ് കാണാന്‍പോലും പറ്റാത്ത അവസ്ഥയില്‍റോഡ് തകര്‍ന്നിട്ടും പഞ്ചായത്ത് അംഗം ഒരു നടപടിയും സ്വീകരിക്കുന്നില്ലന്ന്
നാട്ടുകാര്‍ പറഞ്ഞു.തുടര്‍ന്ന് പനമരം പോലീസും പഞ്ചായത്ത് അംഗം ഷീമാ മാനുവലും സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ മാര്‍ച്ച് 30 ന് മുന്‍മ്പ് ആരംഭിക്കുമെന്നും ,റോഡ് കോണ്‍ട്രാക്റ്റര്‍ ഏറ്റെടുത്തുവെന്നും അറിയിച്ചതോടെയാണ് നാട്ടുകാര്‍ സമരം താല്ക്കാലികമായി അവസാനിപ്പിച്ചത്.സമരത്തിന് ടോമി പുത്തന്‍പുരയില്‍ ദിനേശ് മണിമല , ബിബിന്‍ വാത്താചിറ,സണ്ണികിഴക്കേതുണ്ടം ,ജോബീഷ് ,മേരി ആലീസ് ,ഷൈല , സുജാത , തുടങ്ങിയവര്‍നേതൃത്വം വഹിച്ചു .