കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന പശു ചത്തു. ചെതലയം ആറാംമൈയില്‍ പടിപ്പുര നാരായണന്റെ പശുവാണ് ഇന്ന് പുലര്‍ച്ചെ ചത്തത്. കഴിഞ്ഞ മാസം 23നായിരുന്നു മേയാന്‍ കെട്ടിയ സ്ഥലത്തുവെച്ച് പശുവിനെ നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പശുവിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.