കല്ലോടി സെന്റ് ജോര്‍ജ് ഫൊറോനേ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം

0

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോനേ ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം ഫെബ്രുവരി 1 മുതല്‍ 11 വരെ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 1 ന് പൂര്‍വ്വികരുടെ അനുസ്മരണം വൈകീട്ട് 4.30 ന് വികാരി ഫാദര്‍. സജി കോട്ടായില്‍ തിരുനാള്‍ കൊടിയേറ്റും.മറ്റുള്ള ദിവസങ്ങളില്‍ ഒരോ ദിനങ്ങളായി ആചരിക്കും.ഫെബ്രുവരി 9, 10, 11 തീയ്യതികളിലായിരിക്കും പ്രധാന തിരുനാള്‍ നടക്കുക.ഫബ്രുവരി 10 ന് തിരുനാള്‍ പ്രദക്ഷിണവും ആകാശ വിസ്മയവും ഉണ്ടാകും. തിരുനാള്‍ അവസാന ദിനമായ ഫെബ്രുവരി 11 ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ റാസ കുര്‍ബ്ബാനയും ലദീഞ്ഞും പ്രദക്ഷിണം നേര്‍ച്ചഭക്ഷണം എന്നിവ ഉണ്ടാകുമെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വികാരി സജി കോട്ടായില്‍ ട്രസ്റ്റിമാരായ ജോണ്‍സണ്‍ ആര്‍പ്പാടത്ത്, ഷാബു ചക്കാല കുടിയില്‍, പബ്ലിസിറ്റി കമ്മിറ്റി കാരായ ബിനോയി പാലക്കല്‍ പുത്തന്‍പുരയില്‍, ജോണി കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!