എസ്എസ്എഫ് എക്‌സലന്‍സി ടെസ്റ്റ് ശ്രദ്ധേയമാകുന്നു

0

വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സെക്കണ്ടറി ഹയര്‍ സെക്കന്‍ഡറി പരീക്ഷാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മോഡല്‍ പരീക്ഷ, എക്‌സലന്‍സി ടെസ്റ്റ് മാതൃകയാവുന്നു.ജില്ലയിലെ 28 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച എക്‌സാമിന്റെ ജില്ലതല ഉദ്ഘാടനം തലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും പരീക്ഷയെ ധൈര്യ സമേതം അഭിമുഖീകരിക്കാനും സഹായിക്കുന്ന 15 വര്‍ഷം പിന്നിടുന്ന വിദ്യാഭ്യാസ പദ്ധതിയാണ് എക്‌സലന്‍സി ടെസ്റ്റ്. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, അക്കൗണ്ടന്‍സി, എക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് എക്‌സാം സംഘടിപ്പിച്ചത്. റമീസ് (വെഫി ട്രൈനര്‍ & കേരള നോളജ് മിഷന്‍ ട്രൈനര്‍) പരിക്ഷ മുന്നൊരുക്ക പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് റഹ് മാന്‍ സ്വാഗതം പറഞ്ഞു.ടടഎ ജില്ല ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ജമാല്‍ സുല്‍ത്വാനി അദ്ധ്യക്ഷത വഹിച്ചു. വെഫി സെക്രട്ടറി ആബിദ് നന്ദിയും പറഞ്ഞു. ശംനാസ്, സ്വാലിഹ് എന്നിവര്‍ സംബന്ധിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!