മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും പദ്ധതിയുമായിഎടവക ഗ്രാമപഞ്ചായത്ത്

0

എടവക പഞ്ചായത്തിലെ എല്‍പി,യുപി ക്ലാസുകളിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശിഹാബ് അയാത്ത് അധ്യക്ഷനായ ചടങ്ങില്‍ ജംഷീറ ശിഹാബ് നിര്‍വഹിച്ചു.

2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഒഞ്ചായി എന്ന പേരില്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗോത്ര വിഭാഗം കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പള്ളിക്കല്‍ എല്‍ പി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വില്‍സണ്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയ്, എച്ച് ബി പ്രദീപ്, അഹമ്മദ് കുട്ടി ബ്രാന്‍, എംപി വത്സന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!