ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നുവെന്ന് ടി. സിദീഖ് എംഎല്‍എ.ഭാരത് ജോഡോ യാത്രയ്ക്ക് നേരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സ്വീകരണങ്ങളും ബി.ജെ.പി വിറളി ഭയക്കുകയാണന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. ബിജെപിക്ക് ഉണ്ടായ അസ്വസ്ഥതയാണ് മണിപ്പൂരിലും ആസാമിലും ഭാരജോഡോ യാത്രയ്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പോലും മര്‍ദ്ദിക്കുന്ന രീതിയിലേക്ക് ബിജെപിയുടെ പ്രതിഷേധം മാറുകയാണ്. സ്വന്തം വിശ്വാസം അനുസരിച്ച് ആരാധനാലയങ്ങളില്‍ പോകുന്നതിനു പോലും വിലക്ക് ഏര്‍പ്പെടുത്തുന്ന സ്ഥിതിയിലേക്ക് രാജ്യത്ത് വര്‍ഗീയ വിഷം വിതക്കുന്ന നയമാണ് ബിജെപിയും സംഘപരിവാര്‍ ശക്തികളും സ്വീകരിച്ചിരിക്കുന്നത്,അതിന്റെ വലിയ ഉദാഹരണമാണ് ക്ഷേത്രദര്‍ശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ തടഞ്ഞ സംഭവം സൂചിപ്പിക്കുന്നതെന്നും പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ് അധ്യക്ഷനായിരുന്നു. . ടി ജെ ഐസക്ക് സംഷാദ് മരക്കാര്‍, നിസി അഹമ്മദ്, ഗോകുല്‍ദാസ് കോട്ടയില്‍ ,ഗിരീഷ് കല്‍പ്പറ്റ , ഒ വി റോയ്, ഷാജി വട്ടത്തറ, എം.ഒ ദേവസ്യ, പി.വിനോദ് കുമാര്‍, രാജേന്ദ്രന്‍, ഡിന്റോ ജോസ്, ഹര്‍ഷല്‍ കോങ്ങാടന്‍, സുന്ദര്‍ രാജ് എടപ്പെട്ടി, ആയിഷ പള്ളിയാല്‍, കെ. പത്മനാഭന്‍, സാലി റാട്ടക്കൊല്ലി, രാജു ഹെജമാഡി, ഷുക്കൂര്‍ പാലിശേരി, കെ. അജിത, രാധാ രാമസ്വാമി, ശശി പന്നിക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.