നിര്‍ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡില്‍ കോഴിക്കോട് ഭാഗത്തെ സംയുക്ത പരിശോധന ഇന്ന്.
കോഴിക്കോട് ജില്ലയുടെ ഭാഗമായ 11.885 കിലോമീറ്റര്‍ ഭാഗത്താണ് സര്‍വ്വേ നടക്കുന്നത്. രാവിലെ എട്ടിന് തുടങ്ങിയ സംയുക്ത പരിശോധന വനം, പി ഡബ്ല്യു ഡി, റവന്യു, പൊതുമരാമത്ത്, എന്നീവകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. എംഎല്‍എയും നിശ്ചയിക്കപ്പെട്ട ജനപ്രതിനിധികളും നാട്ടുകാരുടെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും.
റിപോര്‍ട്ട് തയ്യാറാക്കി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എം എല്‍ എയുടെ നേതൃ ത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് റോഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിക്കും. സംയുക്ത പരിശോധന പൂര്‍ത്തിയാകുമ്പോള്‍ 22000 വനം ഉണ്ടെന്ന തെറ്റായ റിപ്പോര്‍ട്ട് തിരുത്തപ്പെടും.
പരിശോധനയുടെ ഏകോപ നത്തിന് കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസ് ഹാളില്‍ ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തി ല്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷനായി. മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദിഷ്ട പാതയുടെ വയനാട് ജില്ലയുടെ ഭാഗത്തെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.