കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിഒഎ ബത്തേരി മേഖലാ കമ്മിറ്റിയും ബത്തേരി നഗരസഭയും വിനായക ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം ആളുകള്‍ക്ക് സൗജന്യ പരിശോധനയും മരുന്നുവിതരണവും നടത്തി.നഗരസഭാ ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.
സി.ഒ.എ ജില്ലാ പ്രസിഡന്റ് പി എം ഏലിയാസ് അധ്യക്ഷനായിരുന്നു. ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് സി.ഒ.എ ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിനേഷ് മാത്യു, ജില്ലാ ജോയിന്‍ സെക്രട്ടറി സി എച്ച് അബ്ദുള്ള, ബത്തേരി മേഖലാ പ്രസിഡണ്ട് സുനീഷ് കുര്യാക്കോസ്, സെക്രട്ടറി അരവിന്ദന്‍ , ട്രഷറര്‍ ശ്രീകല ബ്രിജുരാജ് ഡോക്ടര്‍ സതീഷ് നായക് തുടങ്ങിയവര്‍ സംസാരിച്ചു. മെഗാ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍ , ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഓര്‍ത്തോ , ഇ എന്‍ ടി ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് സൗജന്യ പരിശോധനയും മരുന്നുകളും വിതരണം ചെയ്തത്