കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിക്ക് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച കല്‍പ്പറ്റ അഡ്‌ലെയ്ഡ് കോളനിയിലെ വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി രാമന്‍ , കോണ്‍ഗ്രസ് ഭാരവാഹികളായ ജോഷി, ജോണ്‍ എന്നിവര്‍ക്കൊപ്പം വിശ്വനാഥന്റെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വിശ്വനാഥന്റെ മരണത്തിന് ശേഷം വീട് സന്ദര്‍ശിച്ച പട്ടികജാതി- പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കണം. ഭാര്യ ബിന്ദുവിന് സര്‍ക്കാര്‍ ജോലി നല്‍കണം, കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണം. സംഭവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.