കേണിച്ചിറ സെന്റ് സെബസ്റ്റ്യന്‍സ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ സമാപിച്ചു.ഇന്നലെ വൈകിട്ട് നടന്ന ആഘോഷമായ തിരുന്നാള്‍ കര്‍ബാനക്ക് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് കേണിച്ചിറ ടൗണ്‍ കപ്പേളയിലേക്ക് നടത്തിയ ആഘോഷമായ പ്രദക്ഷിണത്തില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.നിശ്ചല ദൃശ്യങ്ങള്‍ വാദ്യമേളങ്ങള്‍ പ്രദക്ഷിണത്തിന് കൊഴുപ്പേകി.ആകാശ വിസ്മയം ,മേള കാഴ്ച്ച എന്നിവ നടത്തി.ഇന്ന് രാവിലെ 10 മണിക്ക് തിരുനാള്‍ കുര്‍ബാനക്ക് ഫാ:നിതിന്‍ ആലക്കാതടത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം,എന്നിവ നടത്തി .