ഭരണഘടനാ മൂല്യങ്ങള്‍ക്കും ഭീഷണി

0

മാധ്യമരംഗം കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്നത് ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുമെന്ന് കേരളവിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബത്തേരി മേഖലാ വാര്‍ഷികം ചീരാലില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തില്‍ നൂറ്റി അറുപത്തി ഒന്നാം സ്ഥാനത്താണ് എന്നത് രാജ്യം ജനാധിപത്യത്തില്‍ നിന്നകലുന്നു എന്നതിന്റെ കണക്കുകൂടിയാണ്. കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ കയ്യടക്കി ഭരണകൂട സ്വാധീനത്തിനായി ഉപയോഗിക്കുമ്പോള്‍ ഭരണകൂടത്തിന് അമിതാധികാരത്തിന്റെ കരുത്തു നല്‍കും . ഇത് ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുമെന്നും കേരളവിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ബത്തേരി മേഖല വാര്‍ഷിക ചടങ്ങില്‍ ശാസ്ത്രബോധവും സമകാലിക മാധ്യമങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീരാല്‍ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ബത്തേരി മേഖല പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായിരുന്നു. കെ.എന്‍ ലത്തീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനില്‍കുമാര്‍ , കെ കെ സുരേഷ് കുമാര്‍ , കെ വി കൃഷ്ണന്‍കുട്ടി, സുനില്‍ റാം തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!