എംഎ മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും

0

വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ എംഎ മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയ മഹത് വ്യക്തിയാണ് ജമാല്‍ സാഹിബ് എന്ന് യോഗം അനുസ്മരിച്ചു.പന്തിപ്പൊയില്‍ ടികെഎം ഗേള്‍സ് ഓര്‍ഫനേജ് ഓഡിറ്റേറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെബി നസീമ അധ്യക്ഷയായിരുന്നു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് സാഹിബ്, സെക്രട്ടറി ഹാരിസ് കണ്ടിയന്‍, ജില്ലാ വനിതാ ലീഗ് ഭാരവാഹികള്‍, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!