കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ജില്ലാ മാര്‍ച്ച് നടത്തി.

0

കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക,കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും 8 മണിക്കൂര്‍ ജോലി നടപ്പിലാക്കുക, നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.ജി.എന്‍.എ വയനാട് ജില്ലാ കമ്മറ്റി ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.സിഐറ്റിയു ജില്ലാ പ്രസിഡന്റ് പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ സെക്രട്ടറി പി. രശോബ് കുമാര്‍ സ്വാഗതവും, പ്രസിഡന്റ് വി. ശ്രീജ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ., മേഴ്‌സി. വി.എം. ദിവ്യ ആര്‍. പി. മൈമൂനത്ത്, സി. ദീപ, തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.. യോഗത്തിന് ജില്ലാ ട്രഷറര്‍ ആര്‍. രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നായി അമ്പതോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!