സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്;ഗ്യാലറി നിര്‍മ്മാണത്തിന് തുടക്കം.

0

സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍
പുരുഷ-വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്യാലറി നിര്‍മ്മാണത്തിന് തുടക്കമായി.താഴെയങ്ങാടിയിലെ ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലത്ത് അയ്യായിരം പേര്‍ക്കുള്ള ഗ്യാലറിയാണ് നിര്‍മ്മിക്കുന്നത്.2024 ജനുവരി 1 മുതല്‍ 7 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.വിജയികള്‍ക്ക് റിമാല്‍ ഗ്രൂപ്പ് ട്രോഫിയും രാജേഷ് മണ്ണാപറമ്പില്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കും.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള പുരുഷ-വനിത ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.ഗ്യാലറി കാല്‍നാട്ടല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അദ്ധ്യക്ഷയായി.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീഖ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍ ജെ ഷജിത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതി, ജില്ല യൂത്ത് കോഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്,പി.വി സഹദേവന്‍, റഷീദ് പടയന്‍, കെ.ഉസ്മാന്‍, അസീസ് വാളാട്, പി.ടി ബിജു, കെ.എം വര്‍ക്കി, ഇ.എം ശ്രീധരന്‍ മാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!