സംയുക്ത ക്രിസ്തുമസ്  ആഘോഷം മാനന്തവാടിയില്‍

0

മാനന്തവാടി എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 16ന് ശനിയാഴ്ച വൈകിട്ട് ക്രിസ്തുമസ് ആഘോഷം നടക്കും. മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളുടെ ആഭിമുഖ്യത്തിലാണ് വര്‍ണ്ണാഭമായ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

16 ന് വൈകീട്ട് 4 30ന് കണിയാരം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഒരു റാലിയും സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയത്തില്‍ നിന്ന് രണ്ടാമത് ഒരു റാലിയും ആരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ സംഗമിച്ച് ടൗണ്‍ ചുറ്റി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കുന്നു. തുടര്‍ന്ന് പൊതുസമ്മേളനം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ സ്‌തെഫാനൂസ് മെത്രാപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നല്‍കും. എംഎല്‍എ ഒആര്‍ കേളു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എക്യുമെനിക്കല്‍ ഫോറം പ്രസിഡണ്ട് ഫാ. റോയി വലിയപറമ്പില്‍, ഫോറം ട്രഷറര്‍ എം കെ പാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!