50 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍
50 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍.എരഞ്ഞിപ്പാലം സ്വദേശി ശ്രീജീഷ് കെയാണ് അറസ്റ്റിലായത്.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ശ്രീജീഷിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോയ 50 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി. കെ , ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനുപ് കെ.എസ്, എക്‌സൈസ് ഡ്രൈവര്‍ സജീവ് കെ.കെ എന്നിവര്‍ പങ്കെടുത്തു.പ്രതിയും തൊണ്ടിമുതലുകളും അനന്തര നടപടിക്കായി മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.