പൂതാടി പഞ്ചായത്തില്‍ വിളയാടി കാട്ടാന 

0

പൂതാടി പഞ്ചായത്തിലെ കേണിച്ചിറ,കേളമംഗലം,പണപ്പാടി പ്രദേശങ്ങളിലാണ് കാട്ടാനകൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം വരുത്തുന്നത്. ,സന്ധ്യമയങ്ങുന്നതോടെ ആനകള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നതോടെ ജനജീവിതം സ്തംഭിക്കുകയാണ്.കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാന
കേളമംഗലംകോളനിയിലെ സോമന്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ അര ഏക്കര്‍ വയലിലെ വിളവെടുക്കാനായ നെല്ല് പൂര്‍ണ്ണമായും നശിപ്പിച്ചു.

ആനപ്പാറ സാനു, ശൗര്യമാക്കല്‍ മനോജ് ,മോഹനന്‍ ,കേളകേരിയില്‍ സരോജിനി തുടങ്ങിയ കര്‍ഷകരുടെ , വാഴ ,തെങ്ങ് , നെല്ല് കൃഷികള്‍
പൂര്‍ണ്ണമായും കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചു.കേളമംഗലം വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി വേലി പ്രവര്‍ത്തനക്ഷമമല്ലാത്തതും ,കിടങ്ങുകള്‍ ഇടിച്ച് നിരത്തിയുമാണ് ,ആനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്.കൃഷിയിടങ്ങളില്‍ ആനകള്‍ നടന്ന് വഴികള്‍ രൂപപെട്ടിരിക്കുകയാണ്.
വന്യമൃഗശല്യം തടയാന്‍ ,വൈദ്യുതി വേലി അറ്റകുറ്റപണികള്‍ നടത്തണമെന്നും ,കിടങ്ങില്‍ ആഴം കുറഞ്ഞ ഭാഗത്ത് ജെസിബി ഉപയോഗിച്ച് ആഴം വര്‍ദ്ധിപ്പിക്കണമെന്നും ,സ്ഥിരം ആനയിറങ്ങുന്ന ഭാഗത്ത് രാത്രി കാവല്‍ ഏര്‍പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം , അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ വനം വകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരത്തിന് നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!