കുഞ്ഞോം വിലങ്ങാട് റോഡ് യാഥാര്‍ത്ഥ്യമാക്കണം
കുഞ്ഞോം വിലങ്ങാട് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കണമെന്ന് മുന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സി.അബ്ദുള്‍ അഷ്‌റഫ് വാര്‍ത്താ സമ്മേളത്തില്‍ ആവശ്യപ്പെട്ടു.കേവലം 7 കി.മീ ദൂരവും ചുരമില്ലാതെ നിര്‍മിക്കാന്‍ സാധിക്കുന്ന ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട് – കണ്ണൂര്‍ – കോഴിക്കോട് ജില്ലകളെ മാത്രമല്ല, കേരളത്തെ കര്‍ണാടകയുമായി ബെന്ധിപ്പിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട റോഡായി മാറുമെന്നും നേതാക്കള്‍ പറഞ്ഞു.
ഈ റോഡിന്റെ പ്രധാന്യം മനസിലാക്കി, കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റ്കള്‍ക്ക് മുന്നിലും, സമൂഹത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതിന്റെ സാധ്യത ബോധ്യ പെടുത്തുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ആയിരിക്കെ, ഞാനും സഹ മെമ്പര്‍ മാരും, ഗ്രാമ പഞ്ചായത്ത് പ്രസിന്‍ഡന്റ്മാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്‌കാരിക, മറ്റു വിവിധ സംഘടനകളിലെ നേതാക്കന്മാരും പ്രവര്‍ത്തകരും, റോഡ് ആരംഭിക്കുന്ന കുങ്കി ചിറയില്‍ ജനകീയ സംഗമം (2012 ജനുവരി 14) നടത്തി. അവിടുന്ന് വിലങ്ങാടിലേക്ക് ജനകീയ യാത്ര നടത്തിയിരുന്നു. അന്നത്തെ മന്ത്രി പികെ ജയലക്ഷ്മി ആയിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട്, അവിടെ എത്തി ചേരുകയും, ചെലവ് കുറഞ്ഞു നിര്‍മിക്കാന്‍ സാധിക്കുന്നതിനും, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നതുമാണെന്ന് എല്ലാവര്‍ക്കും ബോധ്യപെടുകയും ചെയ്താണെന്നും സി.അബ്ദുള്‍ അഷറഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അസീസ് വാളാട്, ജോസ് ജേക്കബ്ബ് കൊമ്മയാട് എന്നിവര്‍ പങ്കെടുത്തു