ഖര,ദ്രാവക മാലിന്യങ്ങളുടെ പേരില്‍ ഹോട്ടല്‍ ഉടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

0

ഖരദ്രാവക മാലിന്യങ്ങളുടെ പേരില്‍ ചെറുകിട ഹോട്ടലുകളെ വലിയ ഫൈന്‍ ഈടാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ജി ജയപാല്‍ ഉദ്ഘാടനം ചെയ്തു.

പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രമാതീതമായ വില വര്‍ധനവിന്റെ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഭക്ഷണ വിതരണ മേഖല പ്രയാസപ്പെടുകയാണ്.സമയത്താണ് സംസ്‌കരണ പ്ലാന്റുകള്‍ വേണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് അതിനാവശ്യമായ പിന്തുണ നല്‍കാന്‍ ഹോട്ടല്‍ അസോസിയേഷന്‍ സജ്ജമാണ്. ഈ കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് ജി ജയപാല്‍ അറിയിച്ചു.ചെറുകിട ഹോട്ടലുകള്‍ക്ക് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലമോ സാമ്പത്തികമോ ഉണ്ടാകണമെന്നില്ല.അതുകൊണ്ടുതന്നെ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ പറഞ്ഞതാണ് അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടില്ല എന്ന ഉറപ്പും ചില ഉദ്യോഗസ്ഥര്‍ ലംഘിക്കുകയാണ്.കല്‍പ്പറ്റയില്‍ നടന്ന സമ്മേളനത്തില്‍ ബിജു മന്ന അധ്യക്ഷത വഹിച്ചു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബിജുലാല്‍, വൈസ് പ്രസിഡണ്ട് എന്‍ സുഗുണന്‍. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായര്‍. ജില്ലാ വരണാധികാരി മുഹമ്മദ് ഗസാരി എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ പുതിയ ഭാരവാഹികളായി മുഹമ്മദ് ഹാജി തൗഫീഖ് രക്ഷാധികാരിയായും അസ്ലം ബാവ പ്രസിഡണ്ട്ബിജു മന്ന വര്‍ക്കിംഗ് പ്രസിഡണ്ട്യു സുബൈര്‍ സെക്രട്ടറി, അബ്ദുല്‍ റഹ്‌മാന്‍ പ്രാണിയത്ത് ട്രഷറര്‍, ഉപ ഭാരവാഹികളായി മുജീബ് ചുണ്ട, റഷീദ് ബാംബൂ, നിസാര്‍ പടിഞ്ഞാറത്തറ, ശിഹാബ് മേപ്പാടി, പ്രേമന്‍ മലബാര്‍, ഉമ്മര്‍ പാരഡൈസ്, തുടങ്ങി പതിനെട്ട് അങ്ങ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!