ചലോ ഇന്ത്യ ഫ്‌ളാഗ് ഓഫ് ചെയ്തു

0

ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ സഞ്ചാര പ്രിയരെ പ്രോത്സാഹിപ്പിക്കുന്ന ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ആദ്യ സംഘം കാശ്മീരിലേക്ക് പുറപ്പെട്ടു.തരുവണ ടൗണില്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.കെ.സി.കെ നജുമുദ്ധീന്‍ അധ്യക്ഷനായിരുന്നു.യാസിര്‍ ഇ. കെ,റിയാസ് എ.പി, ജാബിര്‍ടി.കെ,അര്‍ഷാദ് സി.കെ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് യാത്രികര്‍.

സ്വന്തമായി വാഹനം ക്രമീകരിച്ച് റോഡ് മാര്‍ഗമാണ് കശ്മീരിലേക്ക് യാത്ര പോകുന്നത്. യാത്രക്ക് വേണ്ട ഗൈഡന്‍സും സാങ്കേതിക സഹായവും സ്‌നേഹോപഹാരവുമടങ്ങുന്ന പിന്തുണാ ക്യാമ്പയിനാണ് ‘ചലോ ഇന്ത്യ’. യാത്ര ചെയ്യുക എന്നാല്‍. മനോഹരമായി ജീവിക്കുക എന്ന ഇബ്‌നു ബാത്തൂതയുടെ സന്ദേശം പൊതുജനങ്ങള്‍ക്ക് കൈമാറുക എന്നതാണ് ‘ചലോ ഇന്ത്യ’യിലൂടെ ലക്ഷ്യമിടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!