നവംബര്‍ 16,17 തീയതികളായി ബത്തേരി പൂമല മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന സി.ബി.എസ്.ഇ. ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളയുടെ ലോഗോയും മാനുവലും കല്‍പ്പറ്റ എം.എല്‍.എ ടി സിദ്ദിഖില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ രേണു രാജ്.ഐ.എ.എസ്. ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
മേളയുടെ സുഗമമായ നടത്തിപ്പിനായി വയനാട് ജില്ലയിലെ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവര്‍ രക്ഷാധികാരികളായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ലോഗോ ഡിസൈനിങ് മത്സരത്തില്‍ ചെറുകാട്ടൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇമ്രാന്‍ ഡിസൈന്‍ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലും വയനാട് ജില്ലാ സഹോദയ സെക്രട്ടറിയുമായ ഡോക്ടര്‍ ബീന.സി.എ, വയനാട് ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷിംജിത്ത് ദാമു, സി.സി.എസ്.കെ വയനാട് ജില്ലാ ഭാരവാഹി സമീര്‍ സി.കെ, പി.ടി.എ. പ്രസിഡണ്ട് സിജോ മാത്യു, വൈസ് പ്രസിഡണ്ട് ഫെബിന്‍, ഐസണ്‍ കെ ജോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനീഷ് തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.