വാഹന പ്രചരണ ജാഥക്ക്  മാനന്തവാടിയില്‍ തുടക്കം

0

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 1 മുതല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നടക്കുന്ന കാല്‍നട പ്രചരണ ജാഥയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് മാനന്തവാടിയില്‍ തുടക്കം. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സിപിഐ ജില്ലാസെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്ത് ജാഥാക്യപ്റ്റന്‍ എസ് പി സുമോദിന് പതാക കൈമാറി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക, അഴിമതിമുക്തവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് സാധ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കാല്‍നടപ്രചരണജാഥ. സ്വാഗത സംഘം ചെയര്‍മാന്‍ നിഖില്‍ പത്മനാഭന്‍ അധ്യക്ഷനായിരുന്നു. ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി സുജിത്ത് വി, വൈസ് ക്യാപ്റ്റന്‍ കെ.എ പ്രേംജിത്ത് , മാനേജര്‍ ബിനില്‍കുമാര്‍ ടിആര്‍,തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!