മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍
മാനന്തവാടി ഉപജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗം കുട്ടികളുടെ ശാസ്‌ത്രോത്സവം 30, 31 തിയ്യതികളില്‍ തലപ്പുഴ യു.പി, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മദ്രസ്സ ഹാള്‍ എന്നിവടങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേളകള്‍ മാനന്തവാടി എം.എല്‍.എ കേളു ഒ.ആര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ബാല്യ, കൗമാരങ്ങളുടെ ശാസ്ത്ര പരീക്ഷണങ്ങളും മത്സരങ്ങളാലും രണ്ട് ദിനം വൈജ്ഞാനിക വൈവിധ്യങ്ങള്‍ തീര്‍ക്കും. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി സാമൂഹ്യ ശാസ്ത്രമേളകളിലുമായി നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണമുള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കായതായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, ഗ്രാമപഞ്ചായത്ത് അംഗം കേശന്‍.പി.എസ്, മുരുകേശന്‍ എ.ഇ.ഒ ഗണേഷ് എം.എം, ഷീജ പി.എ, രമേശന്‍ ഏഴോക്കാരന്‍, ജോണ്‍സന്‍ കെ.ജി, സുബൈര്‍ഗദ്ദാഫി തുടങ്ങിയവര്‍ പങ്കെടുത്തു.