ബത്തേരി: കെ.എസ്.ആര്‍.ടി.സിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയത് അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ജീവനക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്ക് സര്‍വ്വീസുകളെ ബാധിച്ചേക്കും.
ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി, ഐ.എന്‍.റ്റി.യു.സി ,ഡ്രൈവേഴ്സ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കാരം, ഷെഡ്യൂളുകള്‍ വെട്ടികുറച്ചതിലുള്ള യാത്രാക്ലേശം പരിഹരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. തൊഴിലാളികളുടെ സമരം സര്‍വ്വീസുകളെ കാര്യമായി ബാധിക്കും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. അന്ന് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും എത്രയുപെട്ടന്ന് ആവിശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പണിമുടക്കിന സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി തൊഴിലാളികള്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.