ബത്തേരി അല്‍ഫോന്‍സാ കോളജ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എ.കെ.ജി സെന്ററില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി സമാപിച്ച പ്രകടനത്തിന് നേതാക്കളായ പി. ആര്‍. ജയപ്രകാശ്, പി. കെ രാമചന്ദ്രന്‍, കെ. സി യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.