നവരാത്രി മഹോത്സവത്തിന് തുടക്കമായി

0

മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 24 വരെയാണ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം.ഒക്ടോബര്‍ 15ന് തന്ത്രി ബ്രഹ്‌മശ്രീ നാണുകാണി ഇല്ലത്ത് കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റിയതോടെയാണ് പത്ത് ദിവസത്തെ നവരാത്രി മഹോത്സവത്തിന് തുടക്കമായത്. ഉത്സവത്തിന് മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ ഗ്രന്ഥം വെപ്പ്, സുമംഗലി പൂജ, മാവിളക്ക് ,കലാവിരുന്നുകള്‍, വിദ്യാരംഭം തുടങ്ങിയവ നടക്കും. 24 ന് രാവിലെ വിദ്യാരംഭം വൈകീട്ട് വൈദ്യുതാലംകൃത ഐതീഹ്യ രഥഘോഷയാത്രയും ഉണ്ടാകും. ഒക്ടോബര്‍ 18 മുതല്‍ ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!
16:55