മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിനെ വയനാടിന്റെ ഫ്രൂട്ട് ഹബ്ബായി മാറ്റുയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിക്ക് കൃഷി മന്ത്രി പി. പ്രസാദ് ഞായറാഴ്ച തുടക്കം കുറിക്കും. കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം എന്ന നിലയ്ക്കാണ് പഴവര്‍ഗ കൃഷിയെ പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ വിപണിമൂല്യമുള്ള കാര്‍ഷിക വിഭാഗങ്ങള്‍ എന്ന രീതിയില്‍ ഫല വര്‍ഗ വിപണിയ്ക്ക് അനന്ത സാധ്യതയുണുള്ളത്. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിനെ ടൂറിസം മേഖലയിലും, പഴവര്‍ഗ കൃഷിയിലും ഒന്നാമത് എത്തിക്കുക എന്നൊരു ലക്ഷ്യംകൂടിയുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്ക് പഴവര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് റമ്പുട്ടാന്‍, മാങ്കോസ്റ്റിന്‍ തൈകള്‍ വിതരണം ചെയ്ത് കൃഷി മന്ത്രി പി. പ്രസാദ് പദ്ധതിക്ക് തുടക്കം കുറിക്കും. 2000 ഹെക്ടറിലേക്ക് ഫലവര്‍ഗ കൃഷി വ്യാപിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം 100 ഹെക്ടറിലേക്ക് ആരംഭിക്കുകയും തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ആയിരം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുമാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയിലെ യന്ത്ര വത്കരണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കര്‍ഷക സേനാ രൂപവത്കരണം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ,കൃഷി ഓഫിസര്‍ ടി.എസ് സുമിന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു